Onion as a medicine and taste maker

  • 6 years ago
രുചിയിലും രോഗശമനത്തിലും ഉള്ളി കേമന്‍ !



സ്വാദ് വര്‍ധിപ്പിക്കാന്‍ മാത്രമല്ല രോഗം മാറ്റാനും ചുവന്നുള്ളി ഉപയോഗിക്കാം



ലോകമെമ്പാടുമുള്ള ജനങ്ങള്‍ വളരെയേറെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ഭക്ഷ്യവസ്തുവും ഔഷധവുമാണ് ചുവന്നുള്ളി.

പ്രോട്ടീന്‍, വിറ്റമിനുകള്‍, സള്‍ഫര്‍ തുടങ്ങിയ രാസഘടകങ്ങളാല്‍ ഉത്കൃഷ്ടമാണ് ചുവന്നുള്ളി.ആധുനിക ശാസ്ത്രപ്രകാരം രോഗാണുനാശനം, ഹൃദയസംരക്ഷണം, പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവുനിയന്ത്രണം, ആസ്ത്മ, കാന്‍സര്‍ എന്നീ രോഗങ്ങളെ ചെറുക്കുക തുടങ്ങിയ നിരവധി ഗുണങ്ങള്‍ ചുവന്നുള്ളിക്കുണ്ട്.

നാട്ടുവൈദ്യസമ്പ്രദായങ്ങളിലും ഉള്ളിക്കുള്ള പങ്ക് അതിപ്രശംസനീയംതന്നെ.

പനി, ചുമ, ശ്വാസംമുട്ടല്‍, വിശപ്പില്ലായ്മ, ദഹനക്കുറവ്, മൂത്രാശയരോഗങ്ങള്‍, ആര്‍ത്തവരോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, വിഷബാധ എന്നിവക്കും ചുവന്നുള്ളി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു.ചുവന്നുള്ളി ഒറ്റക്കും തുളസി ,ഇഞ്ചി ,തേന്‍ , ഉപ്പ് , മഞ്ഞള്‍ ,പാല്‍ , കടുകെണ്ണ എന്നിവക്കൊപ്പവും ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു .

ഉള്ളില്‍ സേവിക്കുമ്പോഴും തൊലി പുറത്തും ഒരേപോലെ ഫലപ്രദമാകുന്ന ഔഷധമാണ് ചുവന്നുള്ളി