Black Magic objects found in VM Sudheeran's Home

  • 6 years ago

''കൂടോത്രം'' ഒരു കേസല്ല

സുധീരനെതിരായ കൂടോത്രത്തില്‍ കേസെടുക്കാന്‍ വകുപ്പില്ല


മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരായ കൂടോത്രത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വി എം സുധീരന്റെ വീടിനു സമീപം കൂടോത്രത്തിനു എന്ന സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പൊലീസ് പറയുുന്നത്. നിലവിലെ നിയമപ്രകാരം കൂടോത്രത്തില്‍ കേസെടുക്കാന്‍ വകുപ്പില്ല. വീടിനു സമീപത്ത് വാഴച്ചുവട്ടില്‍ നിന്നും കുപ്പിയില്‍ ലഭിച്ച കൂടോത്രം വി എം സുധീരന്‍ മെഡിക്കല്‍ കോളേജ് പോലീസിനെയാണ് ഏല്‍പ്പിച്ചത്. അതേസമയം സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് സുധീരന്‍ പറയുന്നത്.

പക്ഷേ തങ്ങള്‍ക്ക് പരാതി ലഭിച്ചതായിട്ടാണ് പൊലീസ് നല്‍കുന്ന സൂചന. .