Irinjalakuda Special Pradesika/Local Pesaha Appam || ഇരിഞ്ഞാലക്കുട സ്പെഷ്യൽ പെസഹാ അപ്പം ||Ep:330

  • 6 years ago
Authentic Kerala Dishes with my personal Touch
ക്രിസ്ത്യാനികൾ ഈസ്റ്റർ ആഘോഷിക്കുന്ന സമയം ആയികൊണ്ടിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച ഓശാന ആയിരുന്നു. ഈ ആഴ്ച്ച ഹോളി വീക്ക് എന്നാണ് അറിയപ്പെടുന്നത്. പെസഹാ വ്യാഴം..ദുഃഖ വെള്ളി...ഈസ്റ്റർ.
യേശുദേവൻ മനുഷ്യകുലത്തിനു വേണ്ടി കുരിശുമരണം വരിച്ചെന്നും മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നും വിശ്വസിക്കപ്പെടുന്നു. ആ ഉയിർപ്പിന്റെ ദിനമാണ് ഈസ്റ്റർ എന്ന ആഘോഷദിനം. ഈ
വരുന്ന ഞായറാഴ്ച..

പെസഹാ വ്യാഴാഴ്ച യേശുദേവനും അവിടുത്തെ ശിഷ്യരും ചേർന്ന് ഒരുമിച്ചു കഴിച്ച അത്താഴം ഒടുവിലത്തെ അത്താഴം എന്നപേരിൽ പ്രസിദ്ധമാണല്ലോ. ചിത്രരചനക്കും പെയിന്റിംഗ് നും എല്ലാം ഒരു വിഷയം ആയിരുന്നല്ലോ. അന്നേ ദിവസം നടന്ന ആ അത്താഴത്തിന്റെ ഓർമ്മ പുതുക്കുവാൻ ഇന്നും ക്രിസ്ത്യാനികൾ പെസഹവ്യാഴം, അപ്പം ഉണ്ടാക്കി ആഘോഷിക്കപ്പെടുന്നു.
പലനാടുകളിലും പലവിധത്തിലാണ് ഉണ്ടാക്കിയെടുക്കാറുള്ളത്. കോട്ടയം ഭാഗത്തു അപ്പവും പാൽകുറുക്കും ഉണ്ടാക്കിയിട്ടാണ് ആഘോഷിക്കുന്നത്. എന്നാൽ നമ്മുടെ സ്വന്തം നാട്ടിൽ അതായതു ഇരിഞ്ഞാലക്കുടയിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു രീതിയാണ് ഞാൻ ഇന്ന് ഉണ്ടാക്കിയിരിക്കുന്നത്. പലതും ഉണ്ടാക്കിയതിൽ എനിക്ക് ഇഷ്ടപെട്ടത് ഈ രീതിയാണ്.