തമിഴകം വാഴാൻ കമൽ ഹാസനെത്തുന്നു ഇന്ന് പാർട്ടി പ്രഖ്യാപനം പിന്തുണയുമായി പിണറായി

  • 6 years ago
Actor Kamal Haasan to Launch his new political party Today at Madurai


രാജ്യമിന്ന് തമിഴ് നാട്ടിലേക്ക് ഉറ്റുനോക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ശേഷം ഉലകനായകന്‍ കമല്‍ഹാസനും രാഷ്ട്രീയ ഗോദയിൽ ഇന്ന് ചുവടുറപ്പിക്കാനെത്തുന്നു. തെന്നിന്ത്യ പിടിച്ചടക്കാന്‍ സംഘപരിവാര്‍ കച്ചമുറുക്കുമ്പോഴാണ് തമിഴ്‌നാട്ടില്‍ നിന്നുമുള്ള കമലിന്റെയും രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശനമെന്നത് ശ്രദ്ധേയമാണ്. വൈകിട്ട് മധുരയില്‍ വെച്ചായിരിക്കും കമല്‍ഹാസന്‍ തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുക. പാര്‍ട്ടിയുടെ പേരും പ്രത്യശാസ്ത്രവും എന്താണെന്ന ഒത്തക്കടയിലെ മൈതാനത്ത് നടക്കുന്ന റാലിക്ക് ശേഷം കമല്‍ഹാസന്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് പാര്‍ട്ടി പതാക ഉയര്‍ത്തും. നാളെ നമതേ എന്ന പാര്‍ട്ടിയും ഔദ്യോഗിക ഗാനം നേരത്തെ തന്നെ പുറത്തിറക്കിയിട്ടുള്ളതാണ്.