സോനു നിഗത്തിന്റെ ജീവൻ അപകടത്തിലെന്ന് ഇന്റലിജൻസ് റിപ്പോർട്ട് | Oneindia Malayalam

  • 6 years ago
പ്രമുഖ ബോളിവുഡ് ഗായകനും നടനുമായ സോനു നിഗത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് മഹാരാഷ്ട്ര ഇന്റലിജൻസ് റിപ്പോർട്ട്. വധഭീഷണിയുടെ അടിസ്ഥാനത്തിൽ മുംബൈ പോലീസ് സോനു നിഗത്തിനുള്ള സുരക്ഷ വർദ്ധിപ്പിച്ചു.ഫെബ്രുവരി ആറ് ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നത്. സോനു നിഗത്തിനെ ഇല്ലാതാക്കാൻ ചിലർ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്നുമാണ് മഹാരാഷ്ട്ര ഇന്റലിജൻസ് വിഭാഗം മുംബൈ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ട്.