മമ്മൂട്ടിയുടെ പ്രതികരണത്തിൽ തൃപ്തിയല്ല എന്ന് പാർവതി | filmibeat Malayalam

  • 6 years ago
Parvathi's talking about Kasaba controversy.
കസബയിലെ സ്ത്രീവിരുദ്ധ പരമാര്‍ശത്തെ വിമര്‍ശിച്ച് പാര്‍വതി പരസ്യമായി രംഗത്തെത്തിയിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തിനിടയിലായിരുന്നു താരം മമ്മൂട്ടി ചിത്രത്തിനെതിരെ രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയത്. മമ്മൂട്ടിയുടെ ആരാധകരെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയവര്‍ താരത്തിനോട് വളരെ മോശമായാണ് പെരുമാറിയത്. പിന്നീട് മമ്മൂട്ടി തന്നെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചതോടെയാണ് സ്ഥിതി ശാന്തമായത്.കസബ വിഷയത്തില്‍ പ്രതികരിച്ചതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചത് അഭിപ്രായം തുറന്നുപറയുന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ലോബി രൂപപ്പെടുമെന്നും അതുകൊണ്ട് സംയമനം പാലിക്കണമെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ചിലര്‍ തന്നെ ഉപദേശിച്ചിരുന്നുവെന്ന് പാര്‍വതി പറയുന്നു നിലപാടുകള്‍ തുറന്നുപറയുന്നതുമായി ബന്ധപ്പെട്ട് അവസരങ്ങള്‍ നഷ്ടമാവുമെന്ന് പേടിച്ച് മിണ്ടാതിരിക്കില്ല. സ്വന്തം താല്‍പര്യപ്രകാരമാണ് സിനിമയിലേക്ക് എത്തിയത്. 12 വര്‍ഷമായി താന്‍ സിനിമയിലെത്തിയിട്ട്. സ്വന്തം താല്‍പര്യവും കഠിനാധ്വാനവും കൊണ്ടാണ് ഇത്രയും നാള്‍ സിനിമയില്‍ പിടിച്ചു നിന്നത്. അവസരം നഷ്ടമായാല്‍ സ്വന്തമായി സിനിമയെടുക്കുമെന്നും താരം വ്യക്തമാക്കി.

Recommended