• 7 years ago
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹർജ്ജീന്ദർ സിങ് എന്ന വിക്കി ഗൗണ്ടർ പഞ്ചാബ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജനുവരി 26 വെള്ളിയാഴ്ചയായിരുന്നു സംഭവം. വിക്കി ഗൗണ്ടറുടെ കൂട്ടാളികളായ രണ്ടുപേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്.പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലായി 15 കൊലപാതക കേസുകളിലെ പ്രതിയാണ് വിക്കി ഗൗണ്ടർ. ഇതിനു പുറമേ നിരവധി തട്ടിക്കൊണ്ടുപോകൽ, കവർച്ചാ കേസുകളിലും ഈ 28കാരൻ പങ്കാളിയായിരുന്നു. അതീവ സുരക്ഷയിലുള്ള നബഹ ജയിലിൽ നിന്നും അതിവിദഗ്ദമായി രക്ഷപ്പെട്ടതോടെയാണ് വിക്കി ഗൗണ്ടർ കുപ്രസിദ്ധി നേടുന്നത്.
പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലായി 15 കൊലപാതക കേസുകളിലും നിരവധി കവർച്ചാ കേസുകളിലെയും പ്രതിയാണ് വിക്കി ഗൗണ്ടർ. മുക്തസറിലെ സരാവൺ ബോധ്ല ഗ്രാമത്തിൽ നിന്നാണ് കുപ്രസിദ്ധ ഗുണ്ടാത്തലവനായി വിക്കി ഗൗണ്ടർ വളർന്നത്.

Category

🗞
News

Recommended