ആദിയുടെ വിജയത്തെക്കുറിച്ച് പ്രണവിൻറെ പ്രതികരണം | filmibeat Malayalam

  • 6 years ago

Pranav Mohanlals' response about Aadhi from Himalalya.
നായകനായി അരങ്ങേറുന്ന ആദ്യ സിനിമ തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. സിനിമാലോകവും പ്രേക്ഷകരും മികച്ച അഭിപ്രായമാണ് പറയുന്നത്. അച്ഛനും അമ്മയും അണിയറപ്രവര്‍ത്തകരുമെല്ലാം അതീവ സന്തോഷത്തില്‍. എന്നാല്‍ ആദിത്യ മോഹനെന്ന ആദിയിലെ നായകനോ, സുഹൃത്തിനോടൊപ്പം ഹിമാലയന്‍ യാത്രയിലാണ് പ്രണവ്. ആദി പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ ഹിമാലയന്‍ സന്ദര്‍ശനത്തിനായി പോവുമെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.. താരങ്ങളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്ന താരപുത്രന്‍മാര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പ്രണവിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെ മകന്‍ എന്നതിനും അപ്പുറത്ത് അഭിനയത്തിലൂടെയാണ് ഈ താരപുത്രന്‍ പ്രേക്ഷകമനം കീഴടക്കിയത്.റിലീസിനു മുന്‍പേ തന്നെ മികച്ച സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചത്. പ്രണവിന്റെ ജീവിതരീതിയെക്കുറിച്ചും താല്‍പര്യങ്ങളെക്കുറിച്ചും ആരാധകര്‍ക്ക് അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ അപ്പുവിന് ഗംഭീര സ്വീകരണം ഒരുക്കാന്‍ അവര്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ആരാധകര്‍ മാത്രമല്ല സിനിമാലോകവും ഈ താരപുത്രനൊപ്പമാണ് ഇപ്പോള്‍.നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആദി പ്രേക്ഷകസമക്ഷം എത്തിയത്.