ഖത്തറിനെ ഒറ്റപ്പെടുത്തി ഗൾഫ് രാജ്യങ്ങൾ | Oneindia Malayalam

  • 6 years ago
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ ഖത്തറിനെതിരേ കടുത്ത നീക്കങ്ങള്‍ക്ക് തുടക്കമിടുകയാണോ? ഖത്തറിനെ മേഖലയില്‍ നിന്ന് തുടച്ചുനീക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന സൂചനകാണ് പുറത്തുവരുന്നത്. അബൂദാബിയിലെ പ്രമുഖ മ്യൂസിയമായ ലൗറി അബൂദാബിയില്‍ പ്രദര്‍ശിപ്പിച്ച പുതിയ ഗള്‍ഫ് മേഖലയുടെ ഭൂപ്പടത്തിലാണ് ഖത്തറിനെ പൂര്‍ണമായും ഒഴിവാക്കിയത്. ഖത്തര്‍ രാജകുടുംബാംഗത്തെ യുഎഇ അറസ്റ്റ് ചെയ്തു, യുഎഇ വിമാനങ്ങള്‍ ഖത്തര്‍ യുദ്ധവിമാനം തടഞ്ഞു തുടങ്ങിയ വിവരങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നടപടി. ഭൂപ്പടവിവാദം ഖത്തറിനെ എത്രത്തോളം യുഎഇ വെറുക്കുന്നുവെന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷികര്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഒരു ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നു. മറു ഭാഗത്ത് ഖത്തറും.