നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ദിലീപിന്റെ കയ്യിൽ?? | Oneindia Malayalam

  • 6 years ago
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് തെന്നിന്ത്യയിലെ പ്രമുഖ നടിയെ പള്‍സര്‍ സുനിയും സംഘവും കാറില്‍ കടത്തിക്കൊണ്ടുപോയി ആക്രമിച്ചത്. തന്റെ ദൃശ്യങ്ങള്‍ സുനിയും കൂട്ടരും പകര്‍ത്തിയതായി നടി തന്നെ പോലീസിന് മൊഴി നല്‍കുകയും ചെയ്തു. കേസിലെ സുപ്രധാന തെളിവായ ഈ ദൃശ്യങ്ങള്‍ എവിടെ എന്നത് പോലീസ് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. അന്വേഷണം പലവഴിക്ക് നടന്നുവെങ്കിലും മൊബൈലും മെമ്മറി കാര്‍ഡും മാത്രം കിട്ടിയില്ല. ദിലീപാകട്ടെ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നില്‍ നില്‍ക്കുന്നു. നിര്‍ണായകമായ ആ തെളിവ് എവിടെയെന്ന് പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് നേരത്തെ തന്നെ കേസിലെ കുറ്റപത്രത്തിന്റെ പകര്‍പ്പ് അടക്കമുള്ള രേഖകള്‍ കൈപ്പറ്റിയിട്ടുള്ളതാണ്. എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ അടക്കമുള്ള പൂര്‍ണമായ രേഖകളും വേണമെന്നതാണ് ദിലീപിന്റെ ആവശ്യം. ഈ ആവശ്യത്തെ പ്രോസിക്യൂഷന്‍ അങ്കമാലി കോടതിയില്‍ ശക്തമായി തന്നെ എതിര്‍ക്കുകയും ചെയ്തു.
Actress Case: Prosecution against Dileep in Court