സൈക്കിള്‍ ഓടിക്കാം....വാഹനങ്ങളുടെ ശല്യമില്ല..!!!

  • 6 years ago
2021 ആകുമ്പോളേക്കും 500 കിലോമീറ്ററോളം സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കും



ട്രാഫിക് തിരക്കില്‍ കാല്‍നടയാത്രക്കാരെ പോലെ പ്രതിസന്ധിയിലാകുന്നവരാണ് സൈക്കിള്‍ യാത്രികരും ദുബായില്‍ ഇനി സൈക്കിള്‍ യാത്ര സുഖകരമാകുന്നു.ദുബായിലെ മൂന്നു പ്രധാന താമസമേഖലകളില്‍ ഫെബ്രുവരി മുതല്‍ താമസക്കാര്‍ക്കായി സൈക്ലിങ് ട്രാക്കുകള്‍ തുറക്കും. മുശ്രിഫ്, മിര്‍ദിഫ്, അല്‍ ഖവാനീജ് എന്നിവിടങ്ങളിലാണ് 32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിള്‍പാതകള്‍ തുറക്കുന്നത്. സൈക്കിള്‍യാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഉപയോഗിക്കാവുന്ന രണ്ടുപാലങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്.67 മില്യണ്‍ ദിര്‍ഹമാണ് നിര്‍മാണച്ചെലവ്.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം താമസമേഖലകളില്‍ വ്യായാമത്തിനും കായികക്ഷമതയ്ക്കും വേണ്ട സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു.
നിലവില്‍ അല്‍ ഖുദ്റ, ദുബായ് വാട്ടര്‍ കനാല്‍, ജുമേര സ്ട്രീറ്റ് , അല്‍ മന്‍ഖൂല്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലായി 218 കിലോമീറ്റര്‍ ദൂരത്തോളം സൈക്ലിങ് പാതകള്‍ നിര്‍മിച്ചിട്ടുണ്ട്.
2021 ആകുമ്പോളേക്കും 500 കിലോമീറ്ററോളം സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കും.
.........................................




Cycling tracks to open in Dubai next month

world