പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല ,എല്ലാം അനാശാസ്യ പ്രവർത്തനങ്ങൾക്കുള്ള ഒരു മറ

Oneindia Malayalam

by Oneindia Malayalam

1 view
ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങളുള്ള വീട്ടിലെ പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധത്തിലുള്ള ഒരു യുവതിയായ ആതിര ആണ് ഇതിന് പിന്നില്‍ എന്നും ആരോപണം ഉയര്‍ന്നിരുന്നു.എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ആലപ്പുഴ ജില്ല പോലീസ് മേധാവി എസ് സുരേന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ ഏതെങ്കിലും ഡിവൈഎസ്പിക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.എന്നാല്‍, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്നാണ് വൈദ്യ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം, പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ പാടുകള്‍ ഉണ്ട്. ദന്തക്ഷതം അടക്കമുള്ള പാടുകള്‍ ഉണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.