സൗദിയിൽ ബിൻ ലാദിൻ കമ്പനിയെ കൈക്കലാക്കാൻ ഭരണകൂടം | Oneindia Malayalam

  • 7 years ago
സൗദി അറേബ്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നാണ് ബിന്‍ലാദിന്‍ ഗ്രൂപ്പ്. അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്ത പ്രമുഖരില്‍ ബിന്‍ലാദിന്‍ കുടുംബത്തിലെ ഉന്നതരുമുണ്ടായിരുന്നു. ഇപ്പോള്‍ ബിന്‍ലാദിന്‍ കമ്പനിക്ക് സര്‍ക്കാര്‍ കുരുക്കിട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നേരത്തെയുള്ള പോലെ ഇനി കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. കമ്പനിയുടെ ഓഹരികളുടെ ഒരുഭാഗം സര്‍ക്കാരിന് കൈമാറി. സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശം കമ്പനി അധികൃതര്‍ അംഗീകരിക്കുകയായിരുന്നു.ബിന്‍ ലാദിന്‍ ഗ്രൂപ്പിന്റെ ഓഹരികളില്‍ വലിയൊരു ഭാഗം സര്‍ക്കാരിന് കൈമാറാനാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികളും കമ്പനിയും തമ്മില്‍ ചര്‍ച്ച നടക്കുകയായിരുന്നു. സ്വകാര്യ മേഖലാ കമ്പനിയായി തന്നെ ഇനിയും മുന്നോട്ട് പോകുമെന്ന് ജിദ്ദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിന്‍ ലാദിന്‍ ഗ്രൂപ്പ് അറിയിച്ചു. സൗദി ഭരണകൂടത്തിന്റെ കരാറുകള്‍ കൂടുതലും ലഭിച്ചിരുന്നത് ബിന്‍ലാദിന്‍ ഗ്രൂപ്പിനായിരുന്നു. ബിന്‍ലാദിന്‍ കമ്പനിക്ക് കോടികള്‍ നിലവില്‍ കടമുണ്ട്. ഇതിന്റെ ബാധ്യത ആര് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കമ്പനിയുടെ ഓഹരികള്‍ കൈമാറുന്ന സാഹചര്യത്തില്‍ ബാധ്യതകളും ഭരണകൂടം ഏറ്റെടുക്കണമെന്നാണ് ബിന്‍ലാദിന്‍ കുടുംബത്തിന്റെ ആവശ്യം.
Saudi Binladin stakes may have been transferred to state

Recommended