കേസിൽ നിന്ന് രക്ഷപെടാൻ ദിലീപിന്റെ ഹർജി | Oneindia Malayalam

  • 6 years ago
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീണ്ടുപോകുന്ന സാഹചര്യമാണ് ഉരുത്തിരുഞ്ഞ് വരുന്നത്. കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങളായിട്ടും ഇത്രയും സുപ്രധാനമായ കേസിലെ വിചാരണ തുടങ്ങാനായിട്ടില്ല. വിചാരണ തുടങ്ങുന്നത് നീട്ടിവെയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് പ്രതികളുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്. കേസിലെ പൂര്‍ണ തെളിവുകളുടേയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മാത്രമല്ല കേസിലെ കുറ്റപത്രം റദ്ദാക്കുന്നതിന് വേണ്ടിയും ദിലീപ് കരുക്കള്‍ നീക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.നടിയെ ആക്രമിച്ച കേസില്‍ പോലീസ് ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ദിലീപുണ്ടായിരുന്നില്ല. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അതൊരു ക്വട്ടേഷന്‍ ആണെന്നും പോലീസ് കണ്ടെത്തിയത് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമായിരുന്നു. കേസിലെ സുപ്രധാനമായ 254 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് പോലീസ് ശേഖരിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
Dileep filed petition in Angamaly Court, questioning chargesheet in Actress Case

Recommended