• 6 years ago
ഭരണസിരാ കേന്ദ്രമായ തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് പലതരത്തിലുള്ള സമരങ്ങളും പോരാട്ടങ്ങളും കണ്ടിട്ടുണ്ട്. ആ വെളുത്ത വലിയ കെട്ടിടത്തിനു മുന്നില്‍ എത്രയോ പേരുടെ ചോര വീണിട്ടുണ്ട്. മതിലിനോട് ചേര്‍ന്ന നടപ്പാതയില്‍ എത്രയോ പേര്‍ നീതിക്ക് വേണ്ടി മഴയും വെയിലും മഞ്ഞും കൊണ്ട് കിടന്നിട്ടുണ്ട്. നടപ്പാതയിലൊരിടത്ത് രോമം വളര്‍ന്ന് നിറഞ്ഞ മുഖത്തോടെ, മെലിഞ്ഞുണങ്ങി, ഒരു മനുഷ്യന്‍ മരണം കാത്ത് കിടപ്പുണ്ട്. കഴിഞ്ഞ 761 ദിവസങ്ങളായി അതുവഴി കടന്ന് പോയ ഭരണകര്‍ത്താക്കളുടേയും നാട്ടുകാരുടേയും ശ്രദ്ധയില്‍പ്പെടാന്‍ മാത്രമുള്ള സെലിബ്രിറ്റി യോഗ്യതകളൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍. ഈച്ചയേയോ കൊതുകിനേയോ കൊല്ലുന്നത് പോലെ ഭരണകൂടത്തിന്റെ ആളുകള്‍ കൊന്നുകളഞ്ഞ അനുജന് വേണ്ടിയുള്ള സമരത്തിലാണയാള്‍. മരണത്തിനും ജീവിതത്തിനും ഇടയിലുളള നേര്‍ത്ത നൂല്‍പ്പാലത്തില്‍ അയാളുടെ ആവശ്യം ഒന്ന് മാത്രമാണ്. നീതി! ഈ ജ്യേഷ്ഠനും അനിയനും വേണ്ടി സോഷ്യല്‍ മീഡിയ ഒന്നാകെ കൈ കോര്‍ത്ത് പിടിച്ചിരിക്കുകയാണ്.

Category

🗞
News

Recommended