മോദിയെ വെല്ലുവിളിച്ച് മേവാനി

  • 6 years ago
രാജ്യത്തെ ഏറ്റവും പ്രധാന വ്യക്തിത്വങ്ങളെയാണ് അറസ്റ്റ് ചെയ്തു ജയിലിലിട്ടത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റുകളെല്ലാം. പ്രമുഖരെ അറസ്റ്റ് ചെയ്യാനെത്തിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. രക്തക്കറയുള്ള വാള്‍ എന്നര്‍ഥം വരുന്ന അല്‍ അജ്‌റബ് സ്വോര്‍ഡ് എന്ന സംഘത്തില്‍പ്പെട്ട സൈനികരെ ഉപയോഗിച്ചായിരുന്നു അറസ്റ്റ്. കഴിഞ്ഞിദിവസം പ്രതിഷേധിക്കാന്‍ ഒത്തുചേര്‍ന്ന രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതും ഇവരാണത്രെ. മുഹമ്മദ് ബിന്‍ സല്‍മാന്റെ കീഴിലാണ് ഈ സംഘമുള്ളതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബത്തില്‍ ഉയരുന്ന വിമത ശബ്ദങ്ങള്‍ ഇല്ലാതാക്കാനാണ് അജ്‌റബ് സ്വോര്‍ഡ് സംഘം പ്രവര്‍ത്തിക്കുന്നതത്രെ. ഇവരുടെ നീക്കങ്ങള്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ്. മറ്റാര്‍ക്കും ഇവരുടെ നിയന്ത്രണമില്ല. രാജ്യത്ത് നടക്കുന്ന സുപ്രധാന നീക്കങ്ങള്‍ക്ക് പിന്നിലെല്ലാം ഇവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബറില്‍ അല്‍ വലീദ് ബിന്‍ തലാല്‍, മയ്തിബ് ബിന്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖരെ അറസ്റ്റ് ചെയ്തത് ഈ സംഘമായിരുന്നു. അന്നുതന്നെ ഈ വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സാധാരണ പോലീസുകാര്‍ക്കും സൈനികര്‍ക്കും പ്രമുഖരെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞാഴ്ച 11 സൗദി രാജകുമാരന്‍മാരെയാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി കടുത്ത ചെലവ് ചുരുക്കല്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒത്തുചേര്‍ന്ന രാജകുമാരന്‍മാരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നില്‍ മറ്റു ചില കഥകളും പ്രചരിക്കുന്നുണ്ട്.

Recommended