Skip to playerSkip to main contentSkip to footer
  • 1/9/2018
കസബ വിവാദത്തില്‍ പാര്‍വ്വതിക്കും വിമന്‍ ഇന്‍ സിനിമ കലക്ടീവിനും എതിരെ നടന്നുകൊണ്ടിരുന്ന സൈബര്‍ ആക്രമണത്തിന് തെല്ലൊരു അയവ് വന്നത് ഈ പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്.സമൂഹം ചര്‍ച്ച ചെയ്യേണ്ട ഗൗരവകരമായ ഒരു പ്രശ്‌നമാണ് കസബയെ ഉദാഹരണമാക്കി പാര്‍വ്വതി ഉന്നയിച്ചത്കസബ വിവാദത്തില്‍ പാര്‍വ്വതിയെ ശക്തമായി പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍. പാര്‍വ്വതിയെ ഉണ്ണിയാര്‍ച്ചയെന്നാണ് വൈശാഖന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കസബ വിവാദത്തില്‍ യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടതും വിമര്‍ശിക്കേണ്ടതും പാര്‍വ്വതിയെ അല്ലായിരുന്നു എന്നാണ് വൈശാഖന്‍ ചൂണ്ടിക്കാട്ടുന്നത്.താരാരാധന മാനസിക രോഗമാണ്. അത്തരക്കാര്‍ ചിന്തയെ പണയം വെയ്ക്കുകയാണ് എന്നും വൈശാഖന്‍ പറഞ്ഞു. പുതിയ കാലഘട്ടത്തില്‍ ജാതി-മത വര്‍ഗീയതയ്‌ക്കെതിരെ സാഹിത്യം പ്രതിരോധമാക്കണം. സമൂഹത്തിന് സംഭവിച്ച് കൊണ്ടിരിക്കുന്ന സാംസ്‌ക്കാരിക അപചയത്തെ നേരിടാന്‍ സാഹിത്യം ആവശ്യമാണെന്നും കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വൈശാഖന്‍ പറഞ്ഞു.

Category

🗞
News

Recommended