Skip to playerSkip to main contentSkip to footer
  • 1/8/2018
കഴിഞ്ഞ ദിവസം കോഴിക്കോട് മിഠായിത്തെരുവില്‍ വെച്ച് ട്രാന്‍സ്‌ജെന്‍ഡറുകളായ രണ്ട് പേരെ പോലീസ് അകാരണമായി തല്ലിച്ചതയ്ക്കുകയുണ്ടായി. വിവാദമായതോടെ അവര്‍ക്കെതിരെ അവിഹിതത്തിന് കേസെടുക്കുകയാണ് പോലീസ് ചെയ്തത്. അധികാര വര്‍ഗത്തിന്റെ മനോഭാവം ഇതാണെങ്കില്‍ പൊതു ജനത്തിന്റെത് എങ്ങെനെയാവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മലപ്പുറത്ത് വെച്ച് ട്രാന്‍സ് ജെന്‍ഡറായ ലയയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ അനുഭവമാണ്.കേരളമുള്‍പ്പെടെ രാജ്യത്ത് എവിടെയും ഭിന്നലിംഗക്കാര്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളം ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദ സംസ്ഥാനമായി മാറിയെന്ന വാദത്തിനെ സാധൂകരിക്കുന്ന സംഭവങ്ങളല്ല അരങ്ങേറുന്നത്.കോട്ടയ്ക്കല്‍ നടുറോഡില്‍ വെച്ച് നടന്ന ആക്രമണത്തിന് ശേഷം മൂന്നാം തവണയും ലയ പോലീസ് സ്‌റ്റേഷന്‍ കയറുകയുണ്ടായി. ഷിഹാബിനെതിരെ വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്. പോലീസിന്റെ ഭാഗത്ത് നിന്നും നല്ല സമീപനമായിരുന്നു എന്ന് പറയുന്ന ലയ ഇത്തവണയെങ്കിലും തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.

Category

🗞
News

Recommended