"കള്ളങ്ങളല്ലാതെ ഞങ്ങള്‍ക്കൊന്നും നല്‍കിയില്ല" പാകിസ്താനെതിരെ ആഞ്ഞടിച്ച് ട്രംപ്

  • 6 years ago
ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗമൊരുക്കുന്ന പാകിസ്താനെതിരെ പുതിയ വഴിയില്‍ നീങ്ങാനുള്ള നീക്കവുമായി അമേരിക്കന്‍ ഭരണകൂടം. ഭീകരര്‍ക്ക് താവളമൊരുക്കുന്നതില്‍ നിന്ന് പാകിസ്താനെ വിലക്കുന്ന തരത്തിലുള്ളതായിരിക്കും പാകിസ്താനെതിരെയുള്ള നിലപാടുകള്‍. അതിനൊപ്പം അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുകയുമാണ് അമേരിക്ക ഇത് വഴി ലക്ഷ്യമിടുന്നത്. ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.പാകിസ്താനോ അഫ്ഗാനിസ്താനോ ഭീകരര്‍ക്ക് സുരക്ഷിത താവളം നല്‍കുന്നത് അനുവദിക്കാനാവില്ലെന്നും ഇത് മേഖലയുടെ സ്ഥിരതയെ ഇത് ബാധിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിച്ചിരുന്നു. പാകിസ്താന്‍റെ നീക്കങ്ങള്‍ ആഗോള തലത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയ്ക്ക് ഭീഷണിയുയര്‍ത്തുന്ന ഭീകരകേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ പാകിസ്താനോട് ട്രംപ് ആവശ്യപ്പെട്ടതായി സിഐഎ ഡയറക്ടര്‍ മൈക്ക് പോമ്പിയോ വ്യക്തമാക്കിയിരുന്നു. അഫ്ഗാന്‍ താലിബാനെയും ഹഖാനി നെറ്റ് വര്‍ക്ക് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളെയും തുരത്തുന്നതില്‍ പാകിസ്താന് വീഴ്ച പറ്റിയതിനാലാണ് രണ്ട് ബില്യണ്‍ ഡോളറിനടുത്ത് വരുന്ന സഹായ ധനം നിര്‍ത്തിവെച്ചതെന്നും മൈക്ക് പോമ്പിയോ പറയുന്നു.