സോളാർ കേസിൽ സരിതക്ക് ശിക്ഷയില്ല | തീരുമാനം ഹൈക്കോടതിയുടേത്

  • 6 years ago
Solar case; Saritha nair in High Court
സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് വിധിച്ച ശിക്ഷ നടപ്പാക്കൽ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതാണ് നീട്ടിവെച്ചിരിക്കുന്നത്. എന്നാൽ 40 ലക്ഷം പിഴ ശിക്ഷയിലെ 10 ലക്ഷം രൂപ രണ്ട് മാസത്തിനകം കെട്ടിവെക്കാൻ നിർദേശമുണ്ട്. നേരത്തെ സരിത പത്ത് ലക്ഷം രൂപ കെട്ടിവെച്ചിരുന്നു.മൂന്നു വർഷവും മൂന്നു മാസവും തടവും പിഴയും ശിക്ഷിച്ച പത്തനംതിട്ട സെഷൻസ് കോടതി ഉത്തരവിനെതിരെ സരിത നൽകിയ ഹരി‍ജിയിലാണ് നടപടി. പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജിൽനിന്ന് 1.19 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. ബിജു രാധാകൃഷ്ണൻ കേസിൽ ഒന്നാംപ്രതിയും സരിത രണ്ടാംപ്രതിയുമാണ്. പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് സരിതയ്ക്ക് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷവും മൂന്നുമാസവും തടവും പിഴയും ശിക്ഷവിധിച്ചത്.