2017 ടോവിനോയുടെ വർഷം | filmibeat Malayalam

  • 7 years ago
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായി മുന്നേറുകയാണ് ടൊവിനോ തോമസ്. ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ അഞ്ച് ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. 2017 ല്‍ അഞ്ച് സിനിമകളിലാണ് താരം അഭിനയിച്ചത്. ആരാധകരെ സംതൃപ്തിപ്പെടുത്തിയ ചിത്രങ്ങള്‍ ബോക്‌സോഫീസിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.വ്യത്യസ്തതയുടെ കാര്യത്തില്‍ മറ്റ് താരങ്ങള്‍ക്ക് ടൊവിനോ തോമസിനെ മാതൃകയാക്കാം. അത്രയ്ക്കും മികച്ച രീതിയിലാണ് താരം സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. ആരാധകരും ഇക്കാര്യം സമ്മതിക്കും. എസ്ര, ഒരു മെക്‌സിക്കന്‍ അപാരത, ഗോദ, തരംഗം, മായാനദി തുടങ്ങി അഞ്ച് സിനിമകളിലാണ് താരം കഴിഞ്ഞ വര്‍ഷം അഭിനയിച്ചത്.കോളേജ് രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ സിനിമയായ ഒരു മെക്‌സിക്കന്‍ അപാരതയായിരുന്നു ടൊവിനോയുടേതായി എത്തിയ രണ്ടാമത്തെ സിനിമ. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ സ്വന്തമാക്കിയ ചിത്രത്തില്‍ ടൊവിനോയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ മായാനദി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. മാത്തനെന്ന കഥാപാത്രമായാണ് താരം എത്തിയത്.

Recommended