കൊച്ചി അന്താരാഷ്ട്ര മയക്കുമരുന്നു കേന്ദ്രമാകുന്നു | Oneindia Malayalam

  • 6 years ago
സംസ്ഥാനത്ത് അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന കൊച്ചി നഗരം മയക്കുമരുന്നിന്റെ പിടിയില്‍ അമരുന്നതായി ആശങ്ക. ഓരോ ദിവസവും കോടികളുടെ ബിസിനസ് നടക്കുന്ന അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെടുന്ന സ്ഥലമായി കൊച്ചി മാറുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.ബെംഗളുരുവില്‍ കനത്ത പരിശോധനകളും മറ്റും ഏര്‍പ്പെടുത്തിയതോടെയാണ് കൊച്ചി മയക്കുമരുന്ന് വില്‍പനക്കാരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാകുന്നത്കഴിഞ്ഞദിവസം 25 കോടി രൂപയുടെ മയക്കുമരുന്നുമായി ഫിലിപ്പൈന്‍സ് യുവതി പിടിയിലായത് പോലീസിനെപോലും ഞെട്ടിച്ചു. കൊച്ചിയില്‍ സമീപകാലത്തായി ചെറിയ മയക്കുമരുന്ന് വേട്ടകളുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ അളവിലുള്ള മയക്കുമരുന്ന് പിടിച്ചെടുത്തത് കൊച്ചിയിലെ മയക്കുമരുന്നു വിപണയുടെ മൂല്യം വെളിപ്പെടുത്തുന്നു.ഡിജെ പാര്‍ട്ടികളിലും മറ്റും കോടികളുടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടെങ്കിലും പോലീസിന് കാര്യമായ ഇടപെടല്‍ നടത്താനാകുന്നില്ലെന്നും ആക്ഷേപമുണ്ട്. മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ കൊച്ചി ക്രിമനലുകളുടെയും അക്രമകാരികളുടെ പിടിയിലകപ്പെടുമെന്നാണ് നഗരവാസികളുടെ ആശങ്ക.