റിയാദ് ആക്രമണത്തെ അനുകൂലിച്ച പ്രവാസിയെ അറസ്റ്റ് ചെയ്യും

  • 7 years ago
ചൊവ്വാഴ്ച സൌദി തലസ്ഥാനമായ റിയാദിനെതിരെ നടന്ന മിസൈല്‍ ആക്രമണത്തെ അനുകൂലിച്ച പ്രവാസിയെ അറസ്റ്റ് ചെയ്യാൻ അറ്റോർണി ജനറല്‍ സൌദ് ബിൻ അബ്ദുല്ല അല്‍ മുജാബ് ഉത്തരവിറക്കി. സൌദി പ്രസ് ഏജൻസിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. തൻറെ ട്വിറ്റർ അക്കൌണ്ട് വഴി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയ ഹൂതി വിമതരെ അഭിനന്ദിച്ചതിനാണ് പ്രവാസിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്. ഈ സംഭവത്തിൻറെ പശ്ചാത്തലത്തില്‍ സൌദി സമൂഹത്തിനെതിരെ വെല്ലുവിളികള്‍ ഉയർത്തുകയോ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ആളുകളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി എല്ലാ ലംഘനങ്ങളും നിരീക്ഷിക്കുമെന്നും കുറ്റവാളികളെ പിടികൂടുമെന്നും സൌദി പ്രസ് ഏജൻസി പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴാചയാണ് മിസൈല്‍ ആക്രമണം നടന്നത്. യെമൻ ഹൂതി പ്രക്ഷോഭകാരികളാണ് മിസൈല്‍ ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.