ബിജെപിക്കെതിരെ ഹർദീക് പട്ടേല്‍ | Oneindia Malayalam

  • 7 years ago
Hardik Patel Against BJP

ഗുജറാത്തില്‍ ബിജെപിയുയെ ജയത്തെ പരിഹസിച്ച് പട്ടേല്‍ സമരനേതാവ് ഹർദീക് പട്ടേല്‍. വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയാണ് ബിജെപി വിജയിച്ചത് എന്ന ആരോപണമാണ് ഇപ്പോള്‍ ഹർദീക് ഉന്നയിച്ചിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ സമയത്തേ ക്രമക്കേട് ഹർദീക് ആരോപിച്ചിരുന്നു. ഇപ്പോള്‍‌ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ആരോപണത്തില്‍ ഉറച്ചുനിന്ന് കൊണ്ട് ഹർദീക് രംഗത്തുവന്നിരിക്കുകയാണ്. വോട്ടെണ്ണുന്നതിനു മുന്‍പും മെഷീനുകള്‍ക്കെതിരെ പട്ടേല്‍ രംഗെത്തിയിരുന്നു. വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്താന്‍ സോഫ്റ്റ് വെയര്‍ എന്‍ജിയര്‍മാരെ വാടകയ്‌ക്കെടുത്തെന്നായിരുന്നു ആരോപണം. എന്നാൽ ഇതിനെ നിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രംഗത്തെത്തിയിരുന്നു.ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ചോര്‍ത്താന്‍ ബിജെപി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ വാടകയ്‌ക്കെടുത്തുവെന്ന് ഹര്‍ദിക് ട്വിറ്ററില്‍ ആരോപിച്ചിരുന്നു. 4000 ഇ.വി.എം മെഷീനുകള്‍ ചോര്‍ത്തിയിട്ടുണ്ട്. അതിന് അഹമ്മദാബാദിലെ കമ്പനിയില്‍ നിന്നും 140 സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെയാണ് ബി.ജെ.പി വാടകയ്‌ക്കെടുത്തതെന്നും ഹര്‍ദിക് ആരോപിച്ചിരുന്നു. ‘വൈസ്‌നഗര്‍, രത്‌നാപുര്‍, വാവ് എന്നിവടങ്ങളിലും പല പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും മെഷീന്‍ ചോര്‍ത്താനുള്ള ശ്രമം നടന്നിട്ടുണ്ടെ അദ്ദേഹം ആരോപിച്ചിരുന്നു.