ട്രംപിനെ എതിര്‍ക്കുന്നവര്‍ക്ക് സൗദി പണികൊടുക്കും | Oneindia Malayalam

  • 6 years ago
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാത്തതിന് ജോര്‍ദാനെ അറബ് രാജ്യങ്ങള്‍ ഞെരിച്ചുകൊല്ലുന്നതായി ആരോപണം. ജോര്‍ദാന്‍ പാര്‍ലമെന്റംഗം വഫ ബനി മുസ്ഥഫയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കന്‍ താല്‍പര്യത്തിന് എതിരേ ഫലസ്തീന്‍ താല്‍പര്യത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ജോര്‍ദാനെ സാമ്പത്തികമായി ബുദ്ധമുട്ടിച്ചുകൊണ്ടിരിക്കുകയാണ് അറബ് രാഷ്ട്രങ്ങളെന്നും വഫ കുറ്റപ്പെടുത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് ഫലസ്തീനികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയിലുള്ള അമേരിക്കന്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നത്. തങ്ങളുടെ വരുതിയില്‍ വരുന്നതുവരെ ജോര്‍ദാന്‍ സാമ്പത്തിക രംഗത്തിന്റെ കഴുത്തുഞെരിക്കാനാണ് സൗദി കിരീടാവകാശി ബിന്‍ സല്‍മാനും യു.എ.ഇയും ചേര്‍ന്ന് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ജെറൂസലേം വിഷയത്തില്‍ അമേരിക്കന്‍ നിലപാട് തള്ളിയ ജോര്‍ദാന്‍, ഈ വിഷയത്തില്‍ ഫലസ്തീനികള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു.

Recommended