സൗദിയില്‍ സിനിമയ്ക്കിനി വിലക്കില്ല, വ്യത്യസ്ത അഭിപ്രായങ്ങളുമായി മുസ്ലിം പണ്ഡിതര്‍

  • 7 years ago
Saudi Arabia just officially ended its ban on Cinemas

സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ സിനിമകള്‍ക്കുള്ള വിലക്കും സൌദി അറേബ്യ നീക്കി. . കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് ഒഴിവാക്കുന്നത്. 2018 മാര്‍ച്ച് മുതല്‍ വാണിജ്യ സിനിമകള്‍ സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് അറിയിപ്പ്. സാംസ്‌കാരിക-വാര്‍ത്താ വിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. തിയേറ്ററുകള്‍ക്കുള്ള ലൈസന്‍സ് ഉടന്‍ നല്‍കിത്തുടങ്ങുമെന്നും പ്രസ്താവനയില്‍ വിശദീകരിച്ചു. വിഷന്‍ 2030 എന്ന പേരില്‍ സമ്പൂര്‍ണ പരിഷ്‌കാരങ്ങള്‍ സൗദി ഭരണകൂടം നടപ്പാക്കി വരികയാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിനോദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. സിനിമകള്‍ 35 വര്‍ഷത്തിലധികമായി സൗദിയില്‍ പ്രദര്‍ശിപ്പിക്കാറില്ല. യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് പുതിയ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന് പുതിയ വരുമാനമാര്‍ഗമാകും സിനിമാ പ്രദര്‍ശനമെന്ന് കരുതുന്നവരും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.

Recommended