യുഎസ് എംബസി ജറുസലേമിലേക്ക്? | Oneindia Malayalam

  • 6 years ago
US Embassy Will Move To Jerusalem?

ഇസ്രയേല്‍ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റാനുള്ള തീരുമാനം നേരത്തെയുണ്ടായിരുന്നു. ഈ തീരുമാനത്തില്‍ നിന്ന് പിന്മാറിയെങ്കിലും യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റാനൊരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്. ജറുസലേമിലെ തെല്‍ അവീവിലേക്കാണ് യുഎസ് എംബസി മാറ്റുക. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് ഫലസ്തീൻ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, ജോർദാനിലെ അബ്ദുല്ല രാജാവ് എന്നിവരെ വിളിച്ച് സംസാരിച്ചു. ജെറൂസലേമിലേക്ക് എംബസി മാറ്റാനുള്ള തീരുമാനം മധ്യപൗരസ്ത്യ ദേശത്തും പുറത്തും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെ വിളിച്ച അമേരിക്കന്‍ പ്രസിഡന്റിന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മുന്നറിയിപ്പ് നല്‍കിയതായി അദ്ദേഹത്തിന്റെ വക്താവ് നബീല്‍ അബൂ റുദൈന അറിയിച്ചു. ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന ശ്രമങ്ങളെയും മേഖലയിലെ സമാധാനത്തെയും സുരക്ഷയെയും അത് അപകടപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ തീരുമാനം അറിയിച്ച ട്രംപിനോട് ജോര്‍ദാനിലെ അബ്ദുല്ല രാജാവും ഇതേ വികാരമാണ് പങ്കുവച്ചത്.

Recommended