കാവ്യയും മകളും എവിടെ? ദിലീപിൻറെ മറുപടി | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

131 views
Dileep's Reply To A Media Person

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിരവധി ആരോപണങ്ങളാണ് മാധ്യമങ്ങളില്‍ വന്നത്. അറസ്റ്റിലായ ശേഷവും ജാമ്യത്തിലിറങ്ങിയ ശേഷവും ദിലീപ് മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും കടുത്ത അവജ്ഞയാണ് എന്നൊരു സംസാരമുണ്ട്. അതിനിടെ ജാമ്യത്തിലിറങ്ങിയ ദിലീപ് ദേ പുട്ട് റസ്റ്ററൻറിൻറെ ഉദ്ഘാടനത്തിനായി ദുബായിലേക്ക് പോയത്. ദുബായ് യാത്രയില്‍ ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമുണ്ടാകും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ അമ്മക്കൊപ്പമാണ് ദിലീപ് പോയത്. യാത്രയില്‍ ഇരുവരെയും കാണാതായതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പലതരത്തിലുള്ള സംശയമായി.ദുബായിലേക്ക് പോകാന്‍ കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തിയ ദിലീപിനെ പൊതിഞ്ഞ് മാധ്യമപ്രവര്‍ത്തകരെത്തി. എന്നാല്‍ അവരുടെ ഒരു ചോദ്യത്തോടും പ്രതികരിക്കാന്‍ ദിലീപ് തയ്യാറായില്ല. ഒന്നും മിണ്ടാതെ അമ്മയുടെ കയ്യും പിടിച്ച് നടന്ന ദിലീപിനെ നോക്കി ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞു, കാവ്യയെയും മകളെയും കൂട്ടാതെ ദുബായിലേക്ക് പോകുന്നത് എന്തിനാണെന്ന് തങ്ങള്‍ക്കറിയാം. രക്ഷപെട്ടെന്ന് കരുതേണ്ട, ദുബായിലും തങ്ങള്‍ക്ക് ആളുണ്ട് എന്നായിരുന്നു മാധ്യമപ്രവർത്തകൻ പറഞ്ഞത്. ഇതിന് ദിലീപ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.