പുണ്യാളന്‍ 2വില്‍ നിന്നും നൈല ഉഷയെ ഒഴിവാക്കാന്‍ കാരണം?

  • 7 years ago
Why Nyla Usha Droped From Punyalan 2?

പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജോയ് താക്കോല്‍ക്കാരന് പൂര്‍ണ പിന്തുണയുമായി നിന്ന ഭാര്യ കഥാപാത്രമായിരുന്നു നൈല ഉഷയുടേത്. ജോയ് താക്കോല്‍ക്കാരനേപ്പോലെ അദ്ദേഹത്തിന്റെ ഭാര്യയേയും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി.
രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ ജോയ് താക്കോല്‍ക്കാരനൊപ്പം നൈല ഉഷയുടെ പ്രേക്ഷക കഥാപാത്രത്തേയും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഭാര്യ കഥാപാത്രത്തെ കൊന്ന് കളഞ്ഞു എന്ന് മാത്രമല്ല, പകരം ഒരു നായികയെ കൊണ്ടു വന്നതുമില്ല. നായികയെ ചിത്രത്തില്‍ നിന്നും മനഃപ്പൂര്‍വ്വം ഒഴിവാക്കിയതല്ല. ഫാമിലി ലൈഫുമായി ഈ കഥയെ കൂട്ടിക്കുഴക്കേണ്ട എന്ന് കരുതിയാണ്. ഭാര്യയും കുട്ടിയും വരുമ്പോള്‍ കഥ മറും. പറയാന്‍ ഉദ്ദേശിക്കുന്നതായിരിക്കില്ല വിഷയമാകുന്നതെന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു. എല്ലാക്കാര്യങ്ങളേയും ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ആളാണ് ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാനായകന്‍. ചെറിയ കാര്യങ്ങള്‍ക്ക് പോലും നിയമം ലംഘിച്ച് ജയിലില്‍ പോകാന്‍ തയാറാകുന്നയാള്‍. ഭാര്യയും കുട്ടിയുമുള്ള വ്യക്തി അതിന് തയാറാകില്ല. അവിടെ കല്ലുകടിയുണ്ടാകും. സംവിധായകന്‍ പറയുന്നു.

Recommended