ഒടുവില്‍ സൗദി വഴങ്ങുന്നു? അറസ്റ്റിലായവരെ മോചിപ്പിക്കും? | Oneindia Malayalam

  • 7 years ago
Saudi Prince Miteb bin Abdullah has been released more than three weeks after he was detained on allegations of corruptopn, officials say.

ആഗോള സമൂഹത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് ഒറ്റരാത്രി കൊണ്ട് അഞ്ഞൂറോളം പ്രമുഖരെയും വ്യവസായികളെയും അറസ്റ്റ് ചെയ്തുകൊണ്ട് സൌദി ഞെട്ടിച്ചത്. ഇവർ എവിടെയാണ്, എന്താണ് ഇവരുടെ അവസ്ഥ, ഇവരെപ്പോള്‍ മോചിതരാകും എന്ന തരത്തില്‍ ചോദ്യങ്ങളുയർന്നിരുന്നു. അതിനെല്ലാം ഇപ്പോള്‍ ഒരുത്തരം ആയിരിക്കുകയാണ്. ഇവരെ മോചിപ്പിക്കാൻ സൌദി തയ്യാറായിരിക്കുകയാണ് ഇപ്പോള്‍. വൻ തുക നല്‍കി കുറ്റസമ്മതം നടത്തിയാല്‍ ഇവരെ മോചിപ്പിക്കാം എന്നാണ് സൌദിയുടെ നിലപാട്. അറസ്റ്റിലായവരില്‍ ഏറ്റവും പ്രമുഖനായ മൈതിബ് ബിന്‍ അബ്ദുള്ള രാജകുമാരനെ സ്വതന്ത്രനാക്കി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സല്‍മാന്‍ രാജാവിന് മുമ്പ് സൗദി ഭരിച്ചിരുന്ന അബ്ദുള്ള രാജാവിന്റെ മകന്‍ ആണ് മൈതിബ് രാജകുമാരന്‍.സൗദി നാഷണല്‍ ഗാര്‍ഡിന്റെ തലവനായിരുന്നു മൈതിബ്. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയതിന് ശേഷം ആയിരുന്നു അഴിമതി കേസില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രാജകുടുംബാംഗങ്ങളില്‍ ഏറ്റവും പ്രമുഖനും മൈതിബ് തന്നെ ആയിരുന്നു. മറ്റ് രാജകുടുംബാംഗങ്ങള്‍ക്ക് മുന്നിലും മോചനത്തിന്റെ വഴി ഉടന്‍ തുറക്കും എന്നാണ് സൂചനകള്‍.