ഭർത്താവിനും അച്ഛനും ഒപ്പം പോകണ്ട ! ഹാദിയ ഹോസ്റ്റലിലേക്ക്

  • 7 years ago
തുറന്ന കോടതിയിലായിരുന്നു ഹാദിയക്ക് പറയാനുള്ളത് സുപ്രീംകോടതി കേട്ടത്. ഇംഗ്ലീഷിൽ സംസാരിക്കാനാകാത്തതിനാൽ പരിഭാഷകന്റെ സഹായത്തോടുകൂടിയാണ് ഹാദിയ സുപ്രീംകോടതിയിൽ മൊഴി നൽകിയത്. കോടതിയിൽ ഹാജരായ ഹാദിയയോട് ജഡ്ജിമാർ ചോദ്യങ്ങൾ ചോദിച്ചു. എന്താണ് ഭാവി പരിപാടിയെന്ന ചോദ്യത്തിന് എനിക്ക് സ്വാതന്ത്ര്യം വേണമെന്നാണ് ഹാദിയ പറഞ്ഞത്. തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാൻ അനുവദിക്കണം. ഹോമിയോ ബിരുദധാരിയായ തനിക്ക് ഹൗസ് സർജൻസി പൂർത്തിയാക്കാൻ അനുവാദം നൽകണമെന്നും ഹാദിയ സുപ്രീംകോടതിയിൽ പറഞ്ഞു. സർക്കാർ ചെലവിൽ പഠനം പൂർത്തിയാക്കണോ എന്ന ചോദ്യത്തിനോട് അതുവേണ്ടെന്നായിരുന്നു ഹാദിയയുടെ മറുപടി. ഭർത്താവിന്റെ ചെലവിൽ പഠിക്കാനാണ് ആഗ്രഹമെന്നും ഹാദിയ കോടതിയെ അറിയിച്ചു.