'രാഹുല്‍ ഗാന്ധി ക്ഷേത്രത്തില്‍ ഇരുന്നത് നിസ്കരിക്കുന്നത് പോലെ' | Oneindia Malayalam

  • 7 years ago
UP Chief Minister Yogi Adityanath Mocks Rahul Gandhi again. Yogi says that in temple, Rahul Gandhi told off for sitting like Namaaz.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്രസന്ദര്‍ശനത്തെ പരാമര്‍ശിച്ചാണ് യോഗിയുടെ പ്രസ്താവന. ഗുജറാത്തിലെ വിവിധക്ഷേത്രങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ മനസ്സ് ശുദ്ധമാകുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പക്ഷേ ക്ഷേത്രത്തില്‍ ഇരിക്കേണ്ടത് എങ്ങനെയാണെന്ന് ആ പാവത്തിന് അറിയില്ല. കാശി വിശ്വാനാഥ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍, നിസ്‌കരിക്കാന്‍ ഇരിക്കുന്നതു പോലെ ആയിരുന്നു രാഹുല്‍ ഇരുന്നത്.’ യോഗി പരിഹസിച്ചു. അത് പള്ളിയല്ല ക്ഷേത്രമാണെന്ന് പുരോഹിതന്‍ രാഹുലിന് പറഞ്ഞുകൊടുക്കണമായിരുന്നു. ശ്രീകൃഷ്ണനും ശ്രീരാമനും സങ്കല്‍പ്പങ്ങളാണെന്നു പറഞ്ഞ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷന്‍ എന്തിനാണ് ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസും ബിജെപിയും പരസ്പര വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയിലാണ് യോഗിയുടെ പരാമര്‍ശം.