സൗദിയുടെ ആരോപണങ്ങള്‍ ശരിയോ? ഖത്തർ രാജകുടുംബത്തില്‍ പൊട്ടിത്തെറി | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

862 views
Sheikh sultan, member of Qatari royal family said that his country was under illegitimate rule and must stop funding extremism.

ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൌദിയുള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയത്. നാളിതുവരെയായിട്ടും ഉപരോധം പിൻവലിക്കാൻ സൌദിയോ മറ്റ് രാജ്യങ്ങളോ വിട്ടുവീഴ്ച ചെയ്യാൻ ഖത്തറോ തയ്യായിട്ടില്ല. ഈ സാഹചര്യത്തില്‍ ഖത്തർ അമീറിനെതിരെ അതിരൂക്ഷമായ പരാമർശങ്ങളുമായി രാജകുടുംബത്തിലെ ഒരംഗം രംഗത്തെത്തിയിരിക്കുകയാണ്. ഖത്തറിനെ തകര്‍ക്കാനുള്ള നീക്കമാണ് നിലവിലെ ഭരണകൂടം നടത്തുന്നതെന്ന് രാജകുടുംബാംഗമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സുഹൈം ആരോപിച്ചു. അതിന് അദ്ദേഹം കൃത്യമായ കാരണങ്ങളും മുന്നോട്ട് വയ്ക്കുന്നു. രാജ്യത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ ഖത്തർ അമീർ നടത്തുന്നതെന്നും അതിന് തങ്ങള്‍ അനുവദിക്കില്ലെന്നും ശൈഖ് സുല്‍ത്താൻ പറയുന്നു.