മരണത്തിനടുത്ത് നിന്ന് ഒരു പോസ്....!!!

  • 7 years ago
മരണത്തിന് ഒരു ചുവടകലെ നിന്ന് ഫോട്ടെയെടുത്ത് വിനോദസഞ്ചാരിയായ ബ്രറ്റ്.


ഓസ്ട്രേലിയയിലെ ന്യൂ സൗത്ത്വെയില്‍ ബീച്ചിലാണ് സഞ്ചാരികളെ പരിബ്രാന്തിയിലാക്കി നൂറികണക്കിന് ജെല്ലിഫിഷുകള്‍ തീരത്തടിഞ്ഞത്. ആദ്യം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഈ അപൂര്‍വ്വ കാഴ്ച ക്യാമറയില്‍ പകര്‍ത്താന്‍ തീരുമാനിച്ച് ബ്രറ്റ്. ജല്ലിഫിഷുകള്‍ക്കൊപ്പം പോസ് ചെയ്യണമെങ്കില്‍ വഴുവഴുപ്പുള്ള പാറക്കൂട്ടങ്ങളുടെ മുകളിലൂടെ ചവിട്ടി നടന്ന് അവിടെ എത്തണം.രണ്ടും കല്‍പ്പിച്ച് ബ്രറ്റ് പോസ് ചെയ്തു. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ ചിത്രവും ബ്രറ്റും സോഷ്യല്‍ മീഡയയില്‍ വൈറലായി
ശരീരത്തില്‍ 90 ശതമാനത്തിലധികം ജലമുള്ള ജലജീവിയാണ് ജെല്ലിഫിഷ്. കുടയുടെ ആകൃതിയിലുള്ള ശരീരവും ടെന്റക്കിളുകളും ഉള്ള ഇവയെ എല്ലാ സമുദ്രങ്ങളിലും കാണാം. ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കള്‍ കാന്‍സറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മനുഷ്യനെവരെ കൊല്ലാന്‍ ശേഷിയുള്ള വിഷമാണ് ജെല്ലിഫിഷുകള്‍ക്കുള്ളത്


Blanket of Jellyfish Washed Ashore


life