ചാനല്‍ ചർച്ചയില്‍ ജയശങ്കറിന് വധഭീഷണി | Oneindia Malayalam

  • 7 years ago
A N Shamseer Mla Against Adv Jayashankar in Channel debate.

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ചാനല്‍ ചർച്ചക്കിടെ അഡ്വ. ജയശങ്കറിന് വധഭീഷണി. ന്യൂസ് 18 ചാനലിലെ ചർച്ചക്കിടെയാണ് ഡി വൈ എഫ്ഐ നേതാവും എം എല്‍ എയുമായ എ എൻ ഷംസീറിൻറെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനങ്ങള്‍ നടത്തുന്നയാളാണ് ജയശങ്കർ. ഇനിയുമത് തുടരാനാണ് ഭാവമെങ്കില്‍ പ്രത്യാഘാതം നേരിടാൻ തയ്യാറായിക്കൊള്ളൂ എന്നാണ് ഷംസീറിൻറെ ഭീഷണി. പിണറായി വിരോധം കൊണ്ട് ഭ്രാന്ത് പിടിച്ച വ്യക്തിയാണ് ജയശങ്കറെന്നും ഷംസീര്‍ തുറന്നടിച്ചു. പിണറായിയെ മുഖ്യമന്ത്രിയാക്കില്ലെന്നാണ് ജയശങ്കര്‍ നേരത്തേ പ്രഖ്യാപിച്ചത്. എന്നാല്‍ ജനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. പറഞ്ഞ കാര്യങ്ങളൊന്നും നടക്കാത്തതിലുള്ള നിരാശയാണ് ജയശങ്കറിനെന്നും ഷംസീർ പറയുന്നു.