ദാവൂദ് ഇബ്രാഹിമിന്‍റെ ഹോട്ടല്‍ പൊളിക്കുമെന്ന് ഹിന്ദുമഹാസഭ | Oneindia Malayalam

  • 7 years ago
Hardline hindu leader Swami Chakrapani, who successfully bid for a car belonging to Dawood Ibrahim and later burnt it, on friday said he will acquire an eatery owned by the fugitive gangster at Bhendi Bazaar in Mumbai and build a public toilet there.

ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിൻറെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പൊളിച്ച് അവിടെ ശൌചാലയം നിർമിക്കുമെന്ന് ഹിന്ദുമഹാസഭാ നേതാവ്. അഖിലേന്ത്യാ ഹിന്ദുമഹാസഭാ പ്രസിഡന്റ് സ്വാമി ചക്രപാണി ഇക്കാര്യം വ്യക്തമാക്കിയത്. ദാവൂജിൻറെ ഉടമസ്ഥതയിലുള്ള ദെണ്ടി ബസാറിലെ ഡെല്‍ഹി സെയ്ക എന്ന പേരില്‍ അറിയപ്പെടുന്ന ഹോട്ടല്‍ റോണക് അഫ്രോസ് സർക്കാർ കണ്ടുകെട്ടിയിരുന്നു. ദാവൂദിന്റേതായി അഞ്ച് വസ്തുവകകളും കൂട്ടത്തില്‍ കണ്ടുകെട്ടിയിരുന്നു. ഇവയെല്ലാം ലേലം ചെയ്യാനാണ് തീരുമാനം. 2015ല്‍ ലേലത്തില്‍ വെച്ചിരുന്നെങ്കിലും ഭീതി കാരണം ലേലത്തിലെടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഈ അവസ്ഥ മാറ്റാനാണ് താൻ ശ്രമിക്കുന്നതെന്ന് സ്വാമി ചക്രപാണി പറയുന്നു. ദാവൂദിനെ ഇന്ത്യൻ സർക്കാരുകളാണ് ഭീകരനായി ചിത്രീകരിച്ച് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതെന്നും ചക്രപാണി പറഞ്ഞു. ദാവൂദിനെപ്പോലുള്ള ഭീരുക്കളെ പേടിക്കേണ്ടതില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.