വലച്ച് മലിനീകരണം...പുകയില്‍ ഡല്‍ഹി

  • 7 years ago
വലച്ച് മലിനീകരണം...പുകയില്‍ ഡല്‍ഹി

ഡല്‍ഹിയെ വലയ്ക്കുന്ന പുകമഞ്ഞ് എന്താണ്?


ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അന്തരീക്ഷത്തില്‍ വായുമലിനീകരണം ഉണ്ടാക്കുന്ന കാര്യത്തില്‍ ഇന്ത്യയേറെ മുന്നിലാണ്.ഇപ്പോള്‍ മലിനീകരണം പുകമഞ്ഞിലെത്തി നില്‍ക്കുന്നു .
ലോകത്ത് വായു മലിനീകരണ തോത് ഉയര്‍ന്ന് 20 നഗരങ്ങളുടെ പട്ടികയില്‍ ന്യൂഡല്‍ഹി,ഗ്വാളിയോര്‍,അലഹബാദ്,പട്‌ന,റായ്പൂര്‍,കാണ്‍പൂര്‍,ലുധിയാന,ഫിറോസാബാദ് എന്നീ നഗരങ്ങളുണ്ട്.പുകയും മൂടല്‍ മഞ്ഞും ചേരുന്നതാണ് ഇന്ന് രാജ്യത്തിന് പ്രശ്‌നമായി മാറിയ പുകമഞ്ഞ്.വാഹനങ്ങളുടെ പുകയും ഫാക്ടറികളുടേ പുകയും കാര്‍ഷിക വിളഅവശിഷ്ടങ്ങള്‍ കത്തിക്കുന്നതും എല്ലാം കൂടി ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ അഠിഞ്ഞു കൂടി.പുകമഞ്ഞിലെ സള്‍ഫര്‍ ഡൈ ാേക്‌സൈഡ്,നൈട്രന്‍ ഡൈ ഓക്‌സൈഡ് കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ ഹൃദ്രോഗങ്ങള്‍ക്കും ആസ്മ ബ്രോങ്കൈറ്റിസ്,എംഫിസിമയ്ക്കും കാരണമായേക്കാം.വായുമലീനീകരണം കാരണം ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.പ്രതിവര്‍ഷം 70 ലക്ഷത്തോളം മനുഷ്യജീവനാണ് ലോകത്താകമാനം വായുമലീനീകരണം കാരണം ഇല്ലാതാകുന്നത്.കഴിഞ്ഞ 18 വര്‍ഷത്തിനിടെ ഡല്‍ഹിയിലുണ്ടായ ഏറ്റവും ഗുരുതരമായ മലീനീകരണമാണ് ഇപ്പോഴുള്ള ഈ പുകമഞ്ഞ്.വ്യാവസായ വിപ്ലവത്തിന് ശേഷം മാരകമായ മലിനീകരണം പ്രശ്‌നങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.


Delhi air pollution: Is it smog or fog?


life