ഖത്തറിനെ ഇല്ലാതാക്കാൻ UAE, എല്ലാം പാളി | Oneindia Malayalam

  • 7 years ago
It has been reported that UAE once planned financial war against Qatar.

ഖത്തറിനെതിരെ സൌദി സഖ്യരാജ്യങ്ങള്‍ ഉപരോധമേർപ്പെടുത്തിയിട്ട് നാളുകളേറെയായി. അറബ് ലോകത്തെ പിടിച്ചുകുലുക്കിയ വാർത്തകളിലൊന്നായിരുന്നു ഖത്തറിനെ വിലക്കിയ നടപടി. ഇതുവരെ ഉപരോധം നീക്കാൻ സൌദിയും സഖ്യരാജ്യങ്ങളും തയ്യാറായിട്ടില്ല. പക്ഷേ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന കൂടുതല്‍ വാർത്തകളിപ്പോള്‍ പുറത്തുവരികയാണ്. ഖത്തറിനെ സാമ്പത്തികമായി തകര്‍ക്കാന്‍ യുഎഇ തയ്യാറാക്കിയ പദ്ധതി പുറത്തായി എന്നാണ് പറയുന്നത്. ഖത്തറിനെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിച്ച രാജ്യമായിരുന്നു യുഎഇ. ഖത്തറിനെതിരെ സാമ്പത്തിക യുദ്ധത്തിന് യുഎഇ പദ്ധതിയിട്ടു എന്നാണ് വെളിപ്പെടുത്തല്‍. ഖത്തറിന്റെ സമ്പദ് ഘടനയെ നശിപ്പിക്കാന്‍ ആയിരുന്നു പദ്ധതി എന്നാണ് ആരോപണം. യുഎഇ അംബാസഡറുടെ ഇമെയില്‍ വിവരങ്ങള്‍ ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. നേരത്തേയും ഖത്തര്‍ ഏറ്റവും അധികം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത് യുഎഇയുടെ ഇതേ അമേരിക്കന്‍ അംബാസഡര്‍ക്കെതിരെ ആയിരുന്നു.