ബോറടി മാറ്റാന്‍ നഴ്സ് കൊന്നൊടുക്കിയത് 106 രോഗികളെ | Oneindia Malayalam

  • 7 years ago
German Nurse Faces Third Trial

ദൈവത്തിന്‍റെ മാലാഖമാരെന്നാണ് നമ്മള്‍ നഴ്സുമാരെ വിളിക്കാറുള്ളത്. കാരണം അത്രയധികം ആത്മാര്‍ത്ഥത വേണ്ട പ്രഫഷനാണത്. ഇപ്പോഴിതാ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. അതും ജര്‍മ്മനിയില്‍ നിന്ന്. അവിടെയൊരു നഴ്സ് തന്‍റെ ബോറടി മാറ്റാന്‍ വേണ്ടി കൊന്നൊടുക്കിയത് 106 രോഗികളെയാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ പരിശോധിക്കുന്നതോടെ കൊല്ലപ്പെട്ടവരുടെ സംഖ്യവര്‍ധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. നീല്‍സ് ഹോഗെല്‍ എന്ന 41 കാരനായ നഴ്‌സാണ് ഈ ക്രൂരത ചെയ്തത്. ഇതില്‍ 16 കൊലപാകതങ്ങള്‍ 1999-2005 കാലഘട്ടത്തില്‍ രണ്ടു ആശുപത്രികളിലായി ജോലി ചെയ്തപ്പോള്‍ നടത്തിയതാണ്. ഇയാള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. നീല്‍സിന് വിരസത വരുമ്പോള്‍ രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവെക്കും. പിന്നെ രക്ഷിക്കാന്‍ ശ്രമിക്കും.