ജയിലില്‍ അല്ല, സൗദിയിലെ രാജകുമാരന്മാരുടെ ഇപ്പോള്‍ ഇവിടെയാണ്! | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

1 301 views
In Saudi Arabia, dozens of ministers, royals, officials and senior military officers have been dismissed or arrested as part of a new anti-corruption committee.

ഞെട്ടിക്കുന്ന വാർത്തകളാണ് സൌദി അറേബ്യയില്‍ നിന്ന് പുറത്തുവരുന്നത്. 11 രാജകുടുംബാംഗങ്ങള്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായെന്നാണ് റിപ്പോർട്ടുകള്‍. നാല് മന്ത്രിമാരും 38 മുൻ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം മറ്റ് അമ്പതോളം പേരും അറസ്റ്റിലായി. സൌദി രാജകുടുംബാംഗങ്ങളുടെയും വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവടങ്ങളുടെയും വൻകിട എണ്ണ വ്യവസായ ശാലകളുടെയും സുരക്ഷാ ചുമതലയുള്ള നാഷണല്‍ ഗാർഡിൻറെ മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിന് ശേഷമാണ് അബ്ദുള്ള രാജാവിൻറെ മകനായ മുതേബ് ബിൻ അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ മേധാവിയാണ് അല്‍വലീദ് രാജകുമാരന്‍. ഇദ്ദേഹമുള്‍പ്പെടെ 11 രാജകുമാരന്‍മാരെയാണ് തടവിലാക്കിയിരിക്കുന്നത്. കൂടാതെ 38 മുന്‍ മന്ത്രിമാരെയും റിയാദില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് പുതിയ വിവരം.