നോട്ടുനിരോധനം @ 1 | Demonetization Anniversary | Oneindia Malayalam

  • 7 years ago
A year ago, Prime Minister Narendra Modi announced the scrapping of high value banknotes which amounted to 86% of currency in circulation.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇനിയങ്ങോട്ട് വിലയിരുത്തപ്പെടാൻ പോകുന്നത് 2016 നവംബർ എട്ടിന് മുൻപും ശേഷവും എന്ന രീതിയിലായിരിക്കും. ഒരുപക്ഷേ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും എന്ന തരത്തിലോ അല്ലെങ്കില്‍ അതിലും ശക്തമായ രീതിയിലോ ഇത്തരം ഒരു കാലിക അതിർവരമ്പ് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ വളരെ ചുരുക്കമാണ്. നോട്ട് നിരോധനത്തിൻറെ പ്രധാന സവിശേഷതകളെന്തൊക്കെയാണെന്ന് നോക്കാം. 2016 നവംബർ 8നാണ് രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെത്തന്നെ തകിടം മറിക്കുന്ന ആ പ്രഖ്യാപനം വന്നത്. പൊതുവെ റിസർവ് ബാങ്കിൻറെ അധികാര പരിധിയില്‍ വരുന്ന ഒരു കാര്യത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നതും ചരിത്രത്തിലാദ്യമാണ്. 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ക്ക് വിലയില്ലാതായി. മൂന്ന് ലക്ഷം കോടിയെങ്കിലും തിരികെ വരില്ലെന്ന് സർക്കാരിന് ഉറപ്പുണ്ട്. അന്നത്തെ അറ്റോർണി ജനറല്‍ പറഞ്ഞത് 5 ലക്ഷത്തോളം രൂപ തിരികെ വരില്ലെന്നാണ്. പക്ഷേ പിൻവലിക്കപ്പെട്ട നോട്ടുകളുടെ 99 ശതമാനവും തിരികെയെത്തിയത് ഭരണകേന്ദ്രങ്ങളെ ഞെട്ടിച്ചു.

Recommended