മമ്മൂട്ടിയ്ക്ക് വേണ്ടി മോഹന്‍ലാലിന്റെ ത്യാഗമോ?

  • 7 years ago
Director Priyadarshan About Mohanlal's Kunjalim Marikar
മലയാള സിനിമയിലെ ഏറ്റവും നല്ല കൂട്ടുകെട്ടായിരുന്നു പ്രിയദര്‍ശന്‍ മോഹന്‍ലാല്‍. ഇരുവരും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒപ്പം എന്ന സിനിമയ്ക്ക് ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വിസ്മയ ചിത്രം വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാരുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന കുഞ്ഞാലി മരക്കാര്‍ തീരുമാനമായതോടെ പ്രിയദര്‍ശന്‍ അതില്‍ നിന്നും മാറിയിരിക്കുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ നായകനാവുമെന്നും ആ സിനിമ കുഞ്ഞാലി മരക്കാരുടെ ജീവിതകഥയെ ആസ്പദമാക്കിയാണെന്നുമായിരുന്നു പുതിയ വാര്‍ത്തകള്‍. നവംബര്‍ ഒന്നിനായിരുന്നു സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നത്. എന്നാല്‍ അതില്‍ മാറ്റം വന്നതായി സംവിധായകന്‍ പറയുകയാണ്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന കുഞ്ഞാലി മരക്കാരെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നെങ്കിലും സ്ഥിതികരണം ഒന്നുമില്ലായിരുന്നു. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്നതിന് ശേഷം മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലി മരക്കാരുടെ ആവശ്യമില്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.

Recommended