ഇന്ത്യ ന്യൂസിലന്റിനോട് തോല്‍ക്കാന്‍ കാരണം ഇവര്‍!!!

  • 7 years ago
The only substantial partnership after that was between Kohli and MS Dhoni as they put on 56 runs for the fifth wicket. But Kohli's wicket in the 17th over vertually ended India's hopes in the match. India skipper scored 65 off 42 balls which included a six and eight fours.
രാജ്കോട്ടിലെ ബാറ്റിംഗ് ഫ്രണ്ട്ലി വിക്കറ്റിൽ 197 റൺസ് പിന്തുടരുക എന്നത് ഇന്ത്യയ്ക്ക് അത്ര വലിയകാര്യം ഒന്നും ആയിരുന്നില്ല. എന്നാൽ ബാറ്റിംഗ് നിര ഇന്ത്യയെ ചതിച്ചു. ക്യാപ്റ്റൻ കോലി മാത്രമേ പൊരുതാനുണ്ടായുള്ളൂ. ബൗളിംഗിലാകട്ടെ ഫാസ്റ്റ് ബൗളർമാർ പിടിച്ചു പന്തെറിഞ്ഞപ്പോൾ ഇന്ത്യയെ തളർത്തിയത് സ്പിന്നർമാരാണ്. കാണാം, രണ്ടാം ട്വന്റി 20യിൽ ഇന്ത്യയുടെ തോൽവിക്ക് കാരണമെന്തൊക്കെ എന്ന്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്ത ധവാൻ നേടിയത് 1 റൺസ്. കളിച്ചത് 4 പന്ത്. ട്രെന്റ് ബൗൾട്ടിന്റെ പന്തിൽ കുറ്റി തെറിച്ച് ധവാൻ മടങ്ങിയപ്പോൾ ഇന്ത്യയുടെ തകർച്ച തുടങ്ങി. തുടർച്ചയായ രണ്ടാം പന്തും തേർഡ് മാനിലേക്ക് തിരിക്കാൻ ശ്രമിച്ച് രോഹിത് പുറത്തായത് ഇന്ത്യയ്ക്ക് കനത്ത പ്രഹരമായി. ആറ് പന്തിൽ 5 റൺസായിരുന്നു ശർമയുടെ സംഭാവന. തൊട്ടടുത്ത മത്സരത്തിൽ 55 പന്തിൽ ആറ് ഫോറും നാല് സിക്സുമായി മിന്നും ഫോമിലായിരുന്നു ശർമ. ദില്ലിയിൽ പൂജ്യത്തിന് പുറത്തായ പാണ്ഡ്യ രാജ്കോട്ടിൽ രണ്ട് പന്തിൽ 1 റൺസെടുത്ത് പുറത്തായി. 37 പന്തിൽ 49 റൺസടിച്ച ധോണി എന്ത് പിഴച്ചു എന്ന സംശയം ന്യായം. എന്നാൽ കളി കണ്ടവർക്ക് സംഗതി കലങ്ങും. ഒരു വശത്ത് വിരാട് കോലി തകർത്തടിക്കുമ്പോൾ ധോണി സിംഗിൾ എടുത്ത് സ്ട്രൈക്ക് പോലും കൈമാറാതെ വെറുപ്പിച്ച് കളഞ്ഞു. കോലി പുറത്താകുമ്പോൾ 25 പന്തിൽ 25 റൺസായിരുന്നു ധോണിയുടെ സ്കോർ.