ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തില്‍ കമല്‍ ഹാസനെതിരെ കേസ് | Oneindia Malayalam

  • 7 years ago
Defamation Case Againt Kamal Hassan

നടന്‍ കമല്‍ ഹാസനെതിരെ കേസെടുത്തു. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തിന്‍മേലാണ് കേസെടുത്തിരിക്കുന്നത്. കമല്‍ ഹസനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ ബിജെപി രംഗത്തു വന്നിരുന്നു. കമലിന് ലഷ്‌കര്‍ ഇ ത്വായ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബി.ജെ.പി. ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹറാവു കുറ്റപ്പെടുത്തി. ചിദംബരത്തിന്റെയും ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെയും ഗണത്തില്‍ പെട്ടിരിക്കുകയാണ് കമല്‍. പാകിസ്താന് ഗുണകരമായ പ്രസ്താവനയാണിത്. ഇതുപോലുള്ള വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും നരംസിംഹ റാവു പറഞ്ഞു. തമിഴ് മാസികയായ ആനന്ദ വികടനില്‍ എഴുതിയ കോളത്തിലാണ് കമല്‍ രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞത്. നോട്ട് നിരോധനത്തെയും കമല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.. നേരത്തെ വിജയ് ചിത്രം മെഴ്സലിനെതിരെയും ബിജെപി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.