കിവീസിനെതിരായ മത്സരം: കോലി ചട്ടം ലംഘിച്ചു? | Oneindia Malayalam

  • 7 years ago
During the first Twenty20 International between India and New Zealand at the Feroz Shah Kotla on wednesday, television cameras showed Virat Kohli, sitting in the team dugout, speaking on a a walkie talkie.

ഇന്ത്യ ന്യൂസിലാൻഡ് ട്വൻറി 20 മത്സരത്തിനിടെ വിരാട് കോലി വാക്കി ടോക്കിയില്‍ സംസാരിച്ചെന്ന് ആരോപണം. ഇതോടെ കോലി ഐസിസി ചട്ടം ലംഘിച്ചെന്നും ആരോപണമുയർന്നു. ഇതിൻറെ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ വലിയ വിവാദമായി. എന്നാല്‍ കോലി ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് ഐസിസിയുടെ വിശദീകരണം. വാക്കി ടോക്കി ഉപയോഗിക്കാൻ കോലി അനുമതി ചോദിച്ചിരുന്നു എന്നാണ് ഐസിസി പറയുന്നത്. മൊബൈല്‍ ഫോണുകള്‍ ഡ്രസ്സിങ് റൂമില്‍ നിരോധിച്ചിട്ടുണ്ട്. അതേസമയം, നിശ്ചിത ദൂരം ലഭിക്കുന്ന വാക്കി ടോക്കികള്‍ അനുവദിച്ചിട്ടുമുണ്ട്. കളിക്കാര്‍ക്ക് ഗ്രൗണ്ടില്‍ നിന്നും ഡ്രസ്സിങ് റൂമിലേക്ക് ആശയ വിനിമയം നടത്താനായാണിത്.