ആ നാണക്കേടിന്‍റെ ചരിത്രം മായ്ക്കാന്‍ കോലിക്കും കൂട്ടര്‍ക്കും കഴിയുമോ? | Oneindia Malayalam

  • 7 years ago
India vs New Zealand, 1st T20: Can India break T20 duck vs New Zealand?

ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്‍റി 20 പരമ്പരക്ക് ഇന്ന് തുടക്കമാകുകയാണ്. ഡല്‍ഹി ഫിറോസ്ലാ ഷാ കോട്ല സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. കുട്ടിക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഒരു നാണക്കേടിന് അവസാനം കുറിക്കുകയാകും ടീം ഇന്ത്യയുടെ ലക്ഷ്യം. നിലവിലെ ഫോമില്‍ ഇന്ത്യക്ക് ആവേശം കൊള്ളാമെങ്കിലും കണക്കുകള്‍ അത്ര ആശാവഹമല്ല. 2007നും 2017നും ഇടയില്‍ 5 അന്താരാഷ്ട്ര ട്വന്‍റി 20 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ അഞ്ചിലും വിജയം കിവികള്‍ക്കൊപ്പമായിരുന്നു. ഇനി നിലവിലെ റാങ്കിംഗ് നോക്കാം. ഐസിസി റാങ്കിംഗില്‍
ഒന്നാം സ്ഥാനത്താണ് ന്യൂസിലന്‍ഡ് എങ്കില്‍ അഞ്ചാമതാണ് വിരാട് കോലി നായകനായ ടീം ഇന്ത്യയുടെ സ്ഥാനം. ഒരിക്കലെങ്കിലും കിവികളെ തോല്‍പ്പിച്ച് ചരിത്രം മാറ്റിയെഴുതേണ്ടത് ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്.