BJP മന്ത്രി വയലിലൂടെ വണ്ടിയോടിച്ചു, കര്‍ഷകന്‍റെ വിള നശിച്ചു | Oneindia Malayalam

  • 7 years ago
UP Minister Drives Through a Field To Save Time, Farmer Says that his crop destroyed. Jai Kumar Singh, the state minister for jails, visited a village for the opening of a cowshed.

സാധാരണക്കാരനെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് ഗര്‍ഭിണിയായ ദളിത് യുവതിയെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്ന വാര്‍ത്ത പുറത്തുവന്നത്. ഇപ്പോഴിതാ ഒരു കര്‍ഷകനുണ്ടായ ദുരിതമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍‌ട്ട് ചെയ്യുന്നത്. ഉത്തര്‍ പ്രദേശിലെ ജയില്‍ മന്ത്രി ജയ് കുമാര്‍ സിങ് ജയ്ക്കും പരിവാരങ്ങളും വയലിലൂടെ കാറോടിച്ചതിനെ തുടര്‍ന്ന് വിളയെല്ലാം നശിച്ചതായി കര്‍ഷകന്‍ ദേവേന്ദ്ര കുമാര്‍ പരാതി പറയുന്നു. ജലൗന്‍ മുന്‍സിപ്പാലിറ്റി നിര്‍മിക്കുന്ന ഗോശാലയുടെയെ ഭൂമി പൂജയ്ക്കായാണ് മന്ത്രിയും സംഘവും ഇവിടെയെത്തിയത്. പരിപാടിയുടെ സ്ഥലത്തെത്താനായി ഇടവഴിയായാണ് കര്‍ഷകന്റെ ഭൂമിയിലൂടെ കാര്‍ പായിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മുളച്ചുപൊന്തിയ വിളയെല്ലാം നശിച്ചു. മന്ത്രിയുടെ അടുത്ത് ചെന്ന് പരാതി ബോധിപ്പിച്ചെങ്കിലും 4000 രൂപ നല്‍കി തന്നെ പറഞ്ഞുവിടുകയായിരുന്നുവെന്ന് കര്‍ഷകന്‍ പറയുന്നു.