അഞ്ച് ഇന്ത്യന്‍ നായകന്‍മാരുടെ നാണംകെട്ട റെക്കോഡുകള്‍ | Oneindia Malayalam

  • 7 years ago
5 Indian Captains And Their Blemishes record.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം, വളരെയധിക്കം ബഹുമാനിക്കപ്പെടുന്നതാണെങ്കിലും ഏറെ വിഷമം പിടിച്ച ഒരു പദവിയാണ് അത് എന്നതില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല. 100 കോടിയോളം വരുന്ന ജനത. ഭൂരിഭാഗത്തിനും ക്രിക്കറ്റിനോടുള്ളത് വൈകാരികമായ ഇഷ്ടമാണ്. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നിരവധി നായകന്‍മാര്‍ വന്നുപോയിട്ടുണ്ട്. ക്രിക്കറ്റില്‍ മറ്റാര്‍ക്കും കഴിയാത്ത നേട്ടങ്ങളുണ്ടാക്കിയിട്ടും നായകനായി പരാജയപ്പെട്ടവര്‍‌, നായകനെന്ന നിലയില്‍ മാത്രം ഓര്‍ക്കപ്പെടുന്നവര്‍ അങ്ങനെയങ്ങനെ പലര്‍ക്കും വിശേഷണങ്ങള്‍ പലതാണ്. നമുക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കി തന്ന ക്യാപ്റ്റന്‍മാരുണ്ട്. എങ്കിലും പറയട്ടെ നമ്മള്‍ എക്കാലവും മറക്കാനാഗ്രഹിക്കുന്ന ചില മുഹൂര്‍ത്തങ്ങളുമുണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍. അത്തരത്തിലുള്ള അഞ്ച് നാണക്കേടിന്‍റെ റെക്കോഡാണ് ഇവിടെ പറയുന്നത്.