Rajasthan's 'Falahari Baba' Arrested On Charges Of Rape

  • 7 years ago
ഫലാഹാരി ബാബ അറസ്റ്റില്‍

അറസ്റ്റ് ഉറപ്പായതോടെ ‘കടുത്ത രക്തസമ്മർദ’വുമായി ഇയാൾ ആശുപത്രിയിൽ അഭയംതേടിയിരുന്നു.


വിവാദ ആൾദൈവം ഗുര്‍മീത് റാം റഹിമിന് പിന്നാലെ രാജസ്ഥാനിൽ മറ്റൊരു ആൾദൈവം കൂടി പീഡന കേസില്‍ അറസ്റ്റിൽ. ആൾവാറിൽ നിന്നുള്ള എഴുപതുകാരനായ ഫലാഹാരി ബാബയെന്ന സ്വാമി കൗശലേന്ദ്ര പ്രപന്നാചാര്യ ഫലാഹാരി മഹാരാജാണ് പീഡനക്കേസിൽ അറസ്റ്റിലായത്. ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡിൽ നിന്നുള്ള ഇരുപത്തൊന്നുകാരി നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ 25 വർഷമായി പഴങ്ങൾ മാത്രം കഴിച്ചാണ് ജീവിക്കുന്നതെന്ന വെളിപ്പെടുത്തലാണ് ഈ സ്വാമിക്ക് ‘ഫലാഹാരി ബാബ’ എന്ന വിളിപ്പേരു സമ്മാനിച്ചത്.

Recommended