നെടുമ്പാശ്ശേരിയില്‍ വിമാനം ഓടയിലേക്ക് തെന്നിമാറി | Oneindia Malayalam

  • 7 years ago
Abudhabi Kochi Air India Accident reported in Nedumbassery International airport.

ലാന്‍ഡിങിനു ശേഷം പാര്‍ക്കിങിലേക്ക് പോകുന്നതിനിടെ വിമാനം ഓടയിലേക്ക് തെന്നിമാറുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് ചാറ്റല്‍മഴ ഉണ്ടായിരുന്നു. മഴ കാരണം പൈലറ്റിന് കാഴ്ച മറഞ്ഞതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.
നെടുമ്പാശേരിയില്‍ വിമാനം നിയന്ത്രണം വിട്ട് ഓടയിലേക്ക് തെന്നിമാറി. വന്‍ ദുരന്തമാണ് ഒഴിവായത്. അപകട സമയത്ത് 102 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിങിനു ശേഷം പാര്‍ക്കിങിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
പുലര്‍ച്ച അഞ്ചരയോടെയാണ് സംഭവം. അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ അബുദാബി കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ് 452 വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷതരാണ്.